വിപണിയിൽ താരമാകാൻ പുതിയ ഫോൺ അവതരിപ്പിച്ച് ലാവ. നൂതന സാങ്കേതികവിദ്യയും വ്യത്യസ്തമായ ഡിസൈനും ചേർന്ന ഇസഡ് 91 എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചത്. 5.7 ഇഞ്ച് 18:9 വൈഡ് സ്ക്രീന്‍ എച്ച്ഡി+ ഡിസ്പ്ലെ, 3ജിബി റാം, 8 എംപി ഫ്രണ്ട് ക്യാമറ, 13 എംപി പ്രൈമറി ക്യാമറ,3000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന പ്രത്യേകതകൾ.
ഫേസ് റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയിലൂടെ 0.7 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുഖം തിരിച്ചറിഞ്ഞ് ലോക്ക് തുറക്കാനുള്ള സംവിധാനം, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 7.7എംഎം മാത്രമുള്ള കനം കുറഞ്ഞ ബോഡി, ഫിംഗര്‍ പ്രിന്റ് സ്കാനർ എന്നിവ മറ്റു പ്രത്യേകതകൾ. 32ജിബി ഇന്റേണല്‍ മെമ്മറി 128ജിബി വരെ എക്സ്പാന്റ് ചെയ്യാം. സ്ക്രാച്ചിനെ പ്രതിരോധിക്കുന്ന സ്ക്രീനാണ് ഫോണിലുള്ളത്. ഒറ്റത്തവണ സൗജന്യ സ്ക്രീന്‍ റീപ്ലേസ്മെന്റും ലാവ വാഗ്ദാനം ചെയ്യുന്നു. 7999 രൂപ എന്ന ആകർഷക വിലയിൽ ഫോൺ സ്വന്തമാക്കാം.
Post Your Comments