ആകർഷകമായ ഡിസൈനും മികവുറ്റ പെർഫോമൻസും ഉൾപ്പെടുത്തി ബഡ്ജറ്റ് റേഞ്ച് ആരാധകരെ ആകർഷിക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ. കുറഞ്ഞ വിലയിൽ അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പുതിയ സ്മാർട്ട്ഫോണായ ലാവ യുവ 3 പ്രോ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഡെസേർട്ട് ഗോൾഡ്, ഫോറസ്റ്റ് വിരിഡിയൻ, മെഡോ പർപ്പിൾ എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് ലാവ യുവ 3 പ്രോ വാങ്ങാൻ കഴിയുക. ഇവയുടെ മറ്റു സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ലാവ യുവ 3 പ്രോയിൽ 6.5 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലേയാണുള്ളത്. 720×1,600 പിക്‌സൽ റെസലൂഷനും, 269 പിപിഐ പിക്‌സൽ ഡെൻസിറ്റിയുളള ഫോണിൽ 90 ഹെർട്സ് റീഫ്രെഷ് റേറ്റും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലാവ യുവ 3 പ്രോയിൽ 5,000mAh ബാറ്ററിയും, 18W ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ലഭ്യമാണ്. ഒറ്റ ചാർജിനുള്ളിൽ 38 മണിക്കൂർ വരെ ടോക്ക് ടൈമും, 500 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ടൈമും ഈ ബാറ്ററി ഉറപ്പുവരുത്തുന്നു. ഒക്ടാ കോർ യുണിസോക്ക് ടി616 SoC ആണ് ഫോണിന്റെ പ്രോസസർ. 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിട്ടുള്ളത്. സെൽഫി, വീഡിയോ കോൾ എന്നിവയ്ക്കായി 8 മെഗാപിക്സൽ ക്യാമറയും ഉണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ലാവ യുവ 3 പ്രോയുടെ വില 8,999 രൂപയാണ്.
Post Your Comments