മുംബൈ: താന്‍ ആശുപത്രി വാസത്തിലാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് പ്രശസ്ത പിന്നണി ഗായിക ലത മങ്കേഷ്‌കര്‍ രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലതാ മങ്കേഷ്‌കര്‍ ഈ വിവരം ആരാധകരെ അറിയിച്ചത്. എന്റെ ആരോഗ്യത്തെകുറിച്ച് ചില വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. പക്ഷേ നിങ്ങള്‍ അതൊന്നും വിശ്വസിക്കരുത്. ഞാന്‍ ആരോഗ്യവതിയായി വീട്ടില്‍ ഇരിക്കുന്നു എന്നായിരുന്നു ലതാ മങ്കേഷ്‌കറുടെ ട്വീറ്റ്. ഇതാദ്യമായല്ല ലതാ മങ്കേഷ്‌കര്‍ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയാവുന്നത്. ലതാ മങ്കേഷ്‌കര്‍ ഗാന രംഗത്ത് നിന്നും പിന്മാറുകയാണെന്ന പേരില്‍ ഒരു വ്യാജ വാര്‍ത്ത അവരുടെ തന്നെ ഒരു ഗാനത്തോടൊപ്പം പ്രചരിച്ചിരുന്നു. എന്നാല്‍ അന്നും ഗായിക തന്നെ സമൂഹ മാധ്യമങ്ങളില്‍ നേരിട്ടെത്തി ആശങ്ക അകറ്റുകയായിരുന്നു.
Post Your Comments