ന്യൂഡല്‍ഹി: പ്രശസ്ത ഗായിക ലത മങ്കേഷ്‌കറുടെ ആരോഗ്യ നിലയിൽ പുരോഗതി. 28 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ലത മങ്കേഷ്‌കര്‍ ആശുപത്രി വിട്ടു. ആരോഗ്യത്തോടെ താന്‍ വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ലത മങ്കേഷ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു. ന്യൂമോണിയയും ശ്വാസതടസവും മൂലം നവംബര്‍ 11 നാണ് ലത മങ്കേഷ്‌കറിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തന്നെ പിന്തുണച്ച എല്ലാ സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥന ഫലം കണ്ടുവെന്നും ലത മങ്കേഷ്‌കര്‍ കുറിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ലത മങ്കേഷ്‌കര്‍ നന്ദിയറിയിച്ചു.
Namaskaar, For the past 28 days, I was at Breach Candy hospital.. I was diagnosed with pneumonia. The (cont) https://t.co/nHAQuCozF9
— Lata Mangeshkar (@mangeshkarlata) December 8, 2019
Post Your Comments