Latest NewsUSAInternational

ഭാര്യ തൊട്ടടുത്തിരിക്കെ വിമാനയാത്രയില്‍ സഹയാത്രികയുടെ വസ്ത്രമഴിച്ച് ലൈംഗികമായി ഉപയോഗിച്ചു: ഇന്ത്യൻ ടെക്കിക്ക് അമേരിക്കൻ കോടതിയുടെ ശിക്ഷ

യാത്രയ്ക്കിടയില്‍ തൊട്ടപ്പുറത്തെ സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതി ഉറങ്ങുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ക്കിടയിലുടെ കയ്യിടുകയായിരുന്നു.

ഭാര്യ തൊട്ടടുത്ത് ഇരിക്കെ വിമാനത്തില്‍ വെച്ച്‌ സഹയാത്രികയെ ലൈംഗികമായി ഉപയോഗിച്ച തമിഴ്‌നാട്ടുകാരന് അമേരിക്കന്‍ കോടതിയുടെ ശിക്ഷ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ടെക്കി പ്രഭു രാമമൂര്‍ത്തി എന്നയാൾക്കാണ് അമേരിക്കന്‍ കോടതി ഒമ്പതുവര്‍ഷത്തെ തടവ് ശിക്ഷ നൽകിയത്. വിമാനയാത്രയ്ക്കിടയില്‍ തൊട്ടടുത്തിരുന്ന സ്ത്രീയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി.

ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ അമേരിക്കയില്‍ നിന്നും ഒരിക്കലും തിരികെ പ്രവേശിക്കാന്‍ കഴിയാത്ത വിധം പുറത്താക്കുകയും ചെയ്യാന്‍ കോടതി വിധിച്ചു. ഭാര്യയുമായി ലാസ് വേഗാസില്‍ നിന്നും ഡിട്രോയിറ്റിലേക്കുള്ള യാത്രയ്ക്കിടയില്‍ തൊട്ടപ്പുറത്തെ സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതി ഉറങ്ങുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ക്കിടയിലുടെ കയ്യിടുകയായിരുന്നു.

എന്നാല്‍ ഉറക്കത്തിനിടയില്‍ ഉണര്‍ന്ന യുവതി തന്റെ മേല്‍വസ്ത്രത്തിന്റെ ബട്ടണും അടിവസ്ത്രത്തിന്റെ സിബ്ബും ഊരിയ നിലയില്‍ കണ്ടെത്തുകയും വിമാനത്തിലുള്ളവരെ സഹായത്തിന് വിളിക്കുകയും ആയിരുന്നു.ജനുവരി 3 ാം തീയതി നടന്ന സംഭവത്തില്‍ തെളിവുകളോടെയാണ് രാമമൂര്‍ത്തിയെ പിടികൂടിയത്. രാത്രി യാത്രയ്ക്കിടയിലായിരുന്നു രാമമൂര്‍ത്തിയുടെ അക്രമം.

തന്റെ രഹസ്യഭാഗത്ത് സ്പര്‍ശനം അനുഭവപ്പെട്ട് 22 കാരി ഉറക്കമുണര്‍ന്നപ്പോള്‍ രാമമൂര്‍ത്തി പെട്ടെന്ന് ഉറക്കം നടിച്ച്‌ ഭാര്യയുടെ തോളിലേക്ക് ചാഞ്ഞെങ്കിലും അപ്പോള്‍ ഭാര്യയും ഞെട്ടി ഉണര്‍ന്നു. സംഭവം വലിയ ഒച്ചപ്പാടായതോടെ ഇവരെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. വിമാനം പിന്നീട് ഇറങ്ങിയപ്പോള്‍ പോലീസ് വന്ന് പിടികൂടുകയും ചെയ്തു. എന്നാല്‍ താന്‍ ഉറങ്ങുകയായിരുന്നെന്നും തന്റെ ദേഹത്തേക്ക് കിടന്നാണ് ഇര ഉറങ്ങിയതെന്നും പറഞ്ഞ രാമമൂര്‍ത്തി താന്‍ അവരെ മോശമായി തൊട്ടെന്ന ആരോപണവും നിഷേധിച്ചു.

പിന്നീട് എഫ്ബിഐ അഞ്ചു ദിവസം മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിച്ചു. വിധികേട്ട് രാമമൂര്‍ത്തിയുടെ ഭാര്യ കോടതിമുറിയില്‍ തന്നെ കരഞ്ഞു തളര്‍ന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം വിമാനത്തിനുള്ളില്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങളില്‍ ഇന്ത്യാക്കാര്‍ പിടിക്കപ്പെടുന്ന സംഭവം വര്‍ദ്ധിക്കുന്നതായി എഫ്ബിഐ യുടെ സ്ഥിതിവിവരപട്ടിക തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button