Latest NewsInternational

റോബോട്ടിന്റെ നിയന്ത്രണം താളം തെറ്റി; തൊഴിലാളിയുടെ ശരീരത്തില്‍ യന്ത്രം തുളച്ചിറക്കിയത് നിരവധി നീളന്‍ ആണികള്‍

സുഹോവു: ഫാക്ടറിയിലെ റോബോട്ടിന്റെ നിയന്ത്രണം താളം തെറ്റിയതോടെ തൊഴിലാളിയുടെ ശരീരത്തില്‍ യന്ത്രം തുളച്ചിറക്കിയത് നിരവധി നീളന്‍ ആണികള്‍. ഇയാളുടെ നെഞ്ചിലുള്‍പ്പടെ പത്ത് നീളന്‍ ആണികളാണ് യന്ത്രകൈകള്‍ തുളച്ചു കയറ്റിയത്. വ്യാഴാഴ്‌ച്ചയാണ് സംഭവം നടന്നത്. തുടര്‍ച്ചയായി പ്രര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തിന് സമീപത്തു കൂടി കടന്നുപോകുമ്പോൾ യന്ത്രം ഇയാളുടെ മുകളിലേക്ക് വീഴുകയായിരുന്നു.

തോളിലും കൈകളിലും നെഞ്ചിലുമുള്‍പ്പടെ 10 ആണികളാണ് തുളഞ്ഞ് കയറിയത്. എല്ലുകള്‍ക്കിടയിലൂടെ ആണികൾ തുളഞ്ഞുകയറിയിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇവ പുറത്തെടുത്തത്. നെഞ്ചിലൂടെ കയറിയ ആണികള്‍ പ്രധാന ഞരമ്പുകളെ മുറിപ്പെടുത്തിയിട്ടും ജീവന്‍ തിരികെ കിട്ടിയത് അത്ഭുതമാണെന്നും സര്‍ജന്മാര്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button