മട്ടന്നൂര്‍: ദോഹയില്‍ നിന്നു കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് മുടങ്ങി. ഇന്നലെ പുലര്‍ച്ചെ 5.45 ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കെത്തേണ്ട വിമാനമാണ് മുടങ്ങിയത്. സാങ്കേതിക തകരാര്‍ കാരണം. യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്ത ശേഷമാണു സര്‍വീസ് മുടങ്ങിയ വിവരം അറിഞ്ഞത്. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവരെ ഇന്നു പ്രത്യേക വിമാനത്തില്‍ കണ്ണൂരില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ ദോഹയില്‍ നിന്നുള്ള വിമാനം മുടങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് എയര്‍ ഇന്ത്യ വിമാനം എത്തിച്ചാണ് അബുദാബിക്ക് സര്‍വീസ് നടത്തിയത്. രാവിലെ ഒമ്പതിന് ഷെഡ്യൂള്‍ ചെയ്ത വിമാനം 10 നാണ് ടേക്ക് ഓഫ് ചെയ്തത്. കഴിഞ്ഞ ദിവസം പതിനാലുപേര്‍ക്ക് ബാഗേജ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഹര്‍ത്താല്‍ കാരണം ഇന്ന് വൈകീട്ടും നാളെയുമായി ഇവയെല്ലാം ഉടമസ്ഥരുടെ വീടുകളില്‍ എത്തിക്കുമെന്നും ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി പറഞ്ഞു.
Post Your Comments