Latest NewsIndia

മകളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ആരെയും രോമാഞ്ചപ്പെടുത്തുന്ന വിധമുളള ഒരച്ഛന്‍റെ പ്രതിരോധം

ചെന്നൈ :  ഗുരുഗ്രാമിലെ ശിവാജി നഗറിലാണ് സംഭവം. കൂട്ടുകാരിയുടെ വീട്ടില്‍ പോയി മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. സംഭവ സമയം കുട്ടിയുടെ അച്ഛനും കുട്ടിയോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് സംഘത്തിനെ പുന്തുടര്‍ന്ന് സാഹസികമായാണ് അച്ഛന്‍ മകളെ രക്ഷിച്ചത്.

കുട്ടിയേയും കൊണ്ട് കാറില്‍ കടന്ന സംഘത്തിനെ ബെെക്കില്‍ പിറകെ പിന്തുടര്‍ന്ന് കാരിന് മുന്നില്‍ ബെെക്ക് സാഹസികമായി വട്ടം വെച്ചാണ് തട്ടിക്കൊണ്ട് പോയ സംഘത്തില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത്. പിതാവിന്‍റെ പരാതിയില്‍ രണ്ട് ചെറുപ്പക്കാരെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ പോക്സോ ചുമത്തി കേസും എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button