തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ബിജെപിയുടെ സമര പന്തലിനു മുന്നില്‍ മധ്യവയസ്‌കന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സി കെ പത്മനാഭന്‍. അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ ചെയ്യാനാകൂ എന്നാണ് ആത്മഹത്യ ചെയ്ത
വേണുഗോപാലന്‍ നായര്‍ അവസാനമായി പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ പോലീസ് പ്രചരിപ്പിക്കുന്നത് കള്ളക്കഥകളാണെന്നും അദ്ദേഹം പറഞ്ഞു.
വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് ഇന്ന് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകളില്‍ മനംനൊന്താണ് അയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ താന്‍ ആത്മഹത്യ ചെയ്തത് മറ്റ് പ്രേരണകള്‍ മൂലമല്ലെന്നും സ്വയെ എടുത്ത തൂരുമാനമാണെന്നു മാണ് മരണമൊഴി. ഈ സാഹചര്യത്തില്‍ കേസില്‍ വിദഗ്ദ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
അതേസമയം വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കൂടാതെ അയാളുടെ മരണമൊഴി പോലീസ് ഇന്ന് മജിസ്‌ട്രേറ്റില്‍ നിന്നും വാങ്ങും. മുട്ടടയിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലന്‍ നായര്‍ ഒരു ഓട്ടോയില്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ ഓട്ടോ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഓട്ടോ കണ്ടെത്താന്‍ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം തീ പടരുന്നതിന്റെ രണ്ട് സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
Post Your Comments