വയനാട്: മാനന്തവാടി ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാവ് ഒളിവില്‍. ബാങ്ക് ജീവനക്കാരന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ വിമുഖതയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. തവിഞ്ഞാല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്ന അനില്‍കുമാര്‍ തന്റെ ആത്മഹത്യകുറിപ്പില്‍ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ പി.വാസുവാണ് മരണകാരണമെന്ന് പറഞ്ഞിരുന്നു. ഇയാള്‍ നടത്തിയ സാമ്പത്തിക തിരിമറിയും മാനസിക പീഡനങ്ങളുമാണ് അനില്‍കുമാര്‍ സ്വന്തം രക്തം കൊണ്ട് ഒപ്പിട്ട ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് പി.വാസുവിനെ കൂടാതെ, ബാങ്ക് സെക്രട്ടറി നസീമയെയും പ്രതിയാക്കി കഴിഞ്ഞ ദിവസം തലപ്പുഴ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം 306 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. കേസ് എടുത്തതിന്റെ പശ്ചാത്തലത്തില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
സഹകരണചട്ടം 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തണം. കൂടാതെ സഹകരണചട്ടം 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തണമെന്നും, സഹകരണ വിജിലന്‍സും അന്വേഷിക്കണം അനില്‍കുമാറിന്റെ ബാഗും ഡയറിയും ബാങ്കില്‍ നിന്ന് പോലിസ് എത്രയും പെട്ടന്ന് ഏറ്റെടുക്കണമെന്നും ഫോറന്‍സിക് പരിശോധനയക്ക് വിധേയമാക്കണമെന്നും ഉത്സവചന്തകകളിലെ ഇടപാടുകള്‍, കാര്‍ഷി നഴ്സറി, കാര്‍ഷികയന്ത്രങ്ങളുടെ നടത്തിപ്പ്, വളം ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. അതിനിടെ, മരണപ്പെട്ട അനിലിന്റെ ഭാര്യ ബിന്ദു മോളുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തി.ബാങ്കിലെ സി.സി.ടി.വി.ദൃശ്യങ്ങളുടെ കോപ്പിയും പൊലീസ് പരിശോധനക്കായി എടുത്തു. ബന്ധുക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ആത്മഹത്യാ കുറിപ്പ് പൊലീസിന് കൈമാറാന്‍ കോടതി ഉത്തരവായി. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച മുന്‍ കൃഷി ഓഫീസറുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments