KeralaLatest News

നൂറു രൂപയുടെ നാണയം : ഒരു വശത്ത് വാജ്‌പേയിയുടെ ചിത്രം

ന്യൂഡല്‍ഹി: നൂറു രൂപയുടെ പുതിയ നാണയത്തില്‍ മുന്‍ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രം. ഈ വര്‍ഷം ഓഗസ്റ്റ് 16ന് അന്തരിച്ച വാജ്‌പേയിയോടുള്ള ബഹുമാന സൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ചിത്രം പതിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നാണ് സൂചന. നേരത്തേ അദ്ദേഹത്തോടുള്ള ബഹുമാന പൂര്‍വം നാലു ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്റെ പേരുനല്‍കിയിരുന്നു. കൂടാതെ ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ ‘അടല്‍ നഗര്‍’ എന്നും പേരുമാറ്റിയിരുന്നു.

നിരവധി സവിശേഷതകളുള്ള നാണയത്തിന് 35 ഗ്രാം ഭാരമാണുള്ളത്. കൂടാതെ ഒരുവശത്ത് വാജ്‌പേയിയുടെ ചിത്രം പതിച്ച നാണയത്തില്‍ അതിനൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുണ്ടാകും. കൂടാതെ ചിത്രത്തിനുതാഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നും രേഖപ്പെടുത്തും. നാണയത്തിന്റെ മറുവശത്ത് മറുവശത്ത് അശോകസ്തംഭത്തിലെ സിംഹവും ഇതിനൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ എന്നും ആലേഖനം ചെയ്യും. കൂടാതെ സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’യെന്നുമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button