പെർത്ത്: പെർത്തിലെ പച്ചപ്പേറിയ പുല്ലു കാണുമ്പോൾ ഇന്ത്യൻ ടീമിന് യാതൊരു ഭയവുമില്ലെന്ന് വ്യക്തമാക്കി ക്യാപ്റ്റൻ വിരാട് കോഹ്ലി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പെർത്തിലാണ് വേദിയൊരുങ്ങുന്നത്. ഇവിടെ കളിക്കുന്നതിനെക്കുറിച്ചുള്ള ആകാംക്ഷ മാത്രമാണ് ടീമിനുള്ളത്. മുൻപും ഇത്തരം പിച്ചുകൾ കണ്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കളിച്ച ജൊഹാനസ്ബർഗിലെ പിച്ചിന്റെ അത്ര വരില്ല പെർത്തിലെ പിച്ചെന്നും കോഹ്ലി പറയുകയുണ്ടായി.
ബാറ്റിങ് യൂണിറ്റെന്ന നിലയിൽ സ്വയം വെല്ലുവിളി ഉയർത്തി തീർത്തും പോസിറ്റീവായ രീതിയിൽ കളിക്കാനാണ് ശ്രമം. ഏത് എതിരാളികളെയും എറിഞ്ഞിടാൻ സാധിക്കുന്ന ബോളിങ് ആക്രമണം സ്വന്തമായുണ്ട് എന്ന ആത്മവിശ്വാസം ടീമിനുണ്ട്. നിലവിവുള്ള പുല്ലു ചെത്തിക്കളയില്ലെന്നാണ് വിശ്വാസം. ഈ പിച്ചിൽ ടീമെന്ന നിലയിൽ വളരെ സന്തോഷമുണ്ടെന്നും കോഹ്ലി വ്യക്തമാക്കി.
Post Your Comments