കൊച്ചി: ശബരിമലയില്‍ ഞായറാഴ്ച ട്രാന്‍സ്‌ജെന്റെറുകള്‍ ദര്‍ശനം നടത്താന്‍ എത്തിയേക്കുമെന്ന് സൂചനകള്‍. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുമുള്ള ട്രാന്‍സ്ജെന്‍ഡറുകളാകും എത്തുക. പത്തിലേറെ അംഗങ്ങള്‍ വരുന്ന സംഘം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിക്കുവെന്നും, മാലയിട്ട് വ്രതമെടുത്താകും ഇവരുടെ വരവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ്‌ജെന്റെറുകള്‍ എത്തുന്നത് സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ട് ഇവരെ തടയുന്നതിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് ഒരു പ്രമുഖ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്ന ട്രാന്‍സ്ജിന്റെറുകളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചുകഴിഞ്ഞു എന്നാണ് അറിവ്. പൊലീസിന്റെ അനുമതിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
എന്നാല്‍ ട്രാന്‍സ്‌ജെന്റെറുകളുടെ ദര്‍ശനത്തിനായി എത്തുന്നു എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ഒട്ടെറെ അഭ്യുഹങ്ങളാണ് പരക്കുന്നത്. പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയ ശബരിമലയില്‍ വീണ്ടും സമാധാന അന്തരീക്ഷം നഷ്ടപ്പെടുമോ എന്ന സംശയത്തിനാലാണ് ഭക്തര്‍. എന്തുതന്നെയായാലും ദര്‍ശനം നടത്തുന്നതിനായി ആഗ്രഹിച്ച് എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കുക എന്നത് ട്രാന്‍സ്ജിന്റെറുകളുടെ കാര്യത്തിലും സര്‍ക്കാരിനും പോലീസിനും വെല്ലുവിളിയായി തീര്‍ന്നേക്കും.
Post Your Comments