കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തനിക്ക് തുടരാന്‍ അവസരമൊരുക്കിയത് വിവിഎസ് ലക്ഷ്മണാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ‘281 ആന്‍ഡ് ബിയോണ്ട്’ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2001ലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്നാണ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.
ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന പരമ്പര തോറ്റിരുന്നെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം തന്നെ നഷ്ടമായേനെ. കൊല്‍ക്കത്ത ടെസ്റ്റില്‍ അവസാന നിമിഷമാണ് ആ ടെസ്റ്റില്‍ നമുക്ക് ജയിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായതെന്ന് ലക്ഷ്മണ്‍ പറയുകയുണ്ടായി. 2003ലെ ലോകകപ്പ് ടീമില്‍ അംഗമാകാന്‍ കഴിയാതിരുന്നതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നെന്നും ലക്ഷ്മണ്‍ പറഞ്ഞു. അതേസമയം 2003ലെ ലോകകപ്പ് ടീമില്‍ നിന്ന് ലക്ഷ്മണെ ഒഴിവാക്കിയത് വലിയ പിഴവായിരുന്നുവെന്ന് ഗാംഗുലി പറയുകയുണ്ടായി.
Post Your Comments