വത്തിക്കാൻ: ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പ്രതിയായ വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെ പോപ്പ് ഫ്രാന്‍സിസ് പുറത്താക്കി. ഏറ്റവും മുതിര്‍ന്ന പുരോഹിതനായ ജോര്‍ജ് പെല്‍, കൗണ്‍സില്‍ ഓഫ് കര്‍ദ്ദിനാളിലെ പ്രധാനിയാണ്.അടുത്ത ഉപദേഷ്ടാ കൗണ്‍സിലിലുള്ള 85-കാരനായ ചിലെയില്‍ നിന്നുള്ള ഫാന്‍സിസ്‌കോ എര്‍സുറിസ് ഓസയും പുറത്താക്കിയിട്ടുണ്ട്.
വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ആസ്‌ട്രേലിയയിൽ നിന്നുള്ള എഴുപത്തിയേഴുകാരനായ ജോര്‍ജിനെതിരെ ഗുരുതരമായി ലൈംഗിക ആരോപണങ്ങളാണ് ഓസ്ട്രേലിയയില്‍ ചുമത്തിയിരിക്കുന്നത്. പുറത്താക്കിയെങ്കിലും ജോര്‍ജ് പെല്‍ വത്തിക്കാന്റെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയില്‍ സാങ്കേതികമായി തുടരും.എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് കർദിനാൾ ജോര്‍ജ്.
Post Your Comments