ബംഗളൂരു : മലയാളി വെടിയേറ്റ് മരിച്ച സംഭവംത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റിലായി. കര്‍ണ്ണാടക വനത്തിലാണ് മലയാളി വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാസര്‍കോട് തയ്യേനിയിലെ താന്നിക്കല്‍ ജോര്‍ജ് (50) ആണ് മരിച്ചത്. സുഹൃത്തുക്കളായ ചന്ദ്രന്‍, അശോകന്‍ എന്നിവരെ ബാഗമണ്ഡലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടിയാണ് ജോര്‍ജ് മരിച്ചത്.
പ്രതികള്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. മറ്റൊരു നായാട്ട് സംഘം വെടിവെച്ചുവെന്ന് ആദ്യം പറഞ്ഞിരുന്ന പ്രതികള്‍ ചോദ്യംചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധത്തില്‍ തങ്ങളുടെ തോക്കില്‍ നിന്ന് വെടിയേറ്റതായി ഇവര്‍ സമ്മതിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments