Latest NewsKerala

പഴകിയ അരവണ വിതരണം: ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ കേസ്

സന്നിധാനം: ഒരു വര്‍ഷം പഴക്കമുള്ള അരവണ വിതരണം ചെയ്തുവെന്ന പരാതിയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ കേസ്. മലപ്പുറം സ്വദേശികളുടേതാണ് പരാതി. അതേസമയം പരാതി വ്യാജമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

വിതരണം ചെയ്ത അരവണയുടെ ടിന്നിനു പുറത്ത് 017 ഡിസംബര്‍ എട്ട് എന്നാണ് തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മനപ്പൂര്‍വ്വം വിവാദമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ പരാതിയെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞു. അതേസമയം പരാതിക്കാര്‍ കൊണ്ടു വന്നത് കഴിഞ്ഞ വര്‍ഷം കൊണ്ടു വന്ന അരവണയാണെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു. എന്നാല്‍ പ്രാഥമീകാന്വേഷണത്തില്‍ ബോര്‍ഡിന്റെ വാദം തെറ്റാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം വിറ്റ അരവണ കൗണ്ടറിലൂടെ വിതരണ ചെയ്തതിന് പിന്നില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് പങ്കുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കാനാണ് ഈ നീക്കമെന്നും പോലീസ് സംശയിക്കുന്നു. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പോലീസ് കരുതുന്നു. ഇത് പുറത്തുകൊണ്ടുവരാനാണ് അന്വേഷണം ദേവസ്വം ബോര്‍ഡ് ജീവനക്കാരിലേക്കും നീട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button