കാസര്‍കോട്: അയ്യപ്പ ഭക്തന്‍ ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ പരേതനായ മാരപ്പ- പുഷ്പ ദമ്പതികളുടെ മകന്‍ പ്രജുല്‍ (25) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ മഞ്ചേശ്വരം തീര്‍ത്തേശ്വര റെയില്‍വേ ട്രാക്കിലാണ് യുവാവിനെ ഛിന്നഭിന്നമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നാണ് വിവരം.
മരണം സംബന്ധിച്ച് വ്യക്തമായ കാരണങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. യുവാവിന് മറ്റു മാനസിക പ്രശ്നങ്ങളുമില്ല. അതുകൊണ്ടു തന്നെ യുവാവിന്റെ മരണത്തില്‍ കടുത്ത ദു:ഖത്തിലാണ്. ഏക സഹോദരന്‍ പ്രകാശ് ബംഗളൂരുവിലാണ്. മാതാവും പ്രജുലും മാത്രമായിരുന്നു വീട്ടില്‍ താമസം. പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മരണപ്പെട്ടിരുന്നു.
Post Your Comments