തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ-ടാക്സി നിരക്കുകള്‍ പ്രാബല്യത്തില്‍. ഇതോടെ ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജ് 20 ല്‍ നിന്നും 25 രൂപയായി ഉയര്‍ന്നു, ഒപ്പം ടാക്സിയുടേത് 150 ല്‍ നിന്നും 175 ആയും ഉയര്‍ന്നു. ബുധനാഴ്ച്ച രാത്രിയോടെയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തു വന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ പരിഗണച്ചാണ് പുതിയ നിരക്കു വര്‍ദ്ധന. അടിക്കടി ഇന്ധന വില വര്‍ദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ജസ്റ്റ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശ. ഓട്ടോയുടെ മിനിമം ചാര്‍ജ്ജ് 20 ല്‍ നിന്നും 30 ആക്കണമെന്നും ടാക്സിയുടേത് 150 ല്‍ നിന്നും 200 ആക്കണമെന്നുമായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. ഓട്ടോറിക്ഷയില്‍ മിനിമം നിരക്കില്‍ ഒന്നര കിലോമീറ്ററും ടാക്സിയില്‍ 5 കിലോമീറ്ററും യാത്ര ചെയ്യാം. പിന്നീടുള്ള ഓരോ കീലോമീറ്ററിനും ഓട്ടോറിക്ഷയില്‍ 13 രൂപയും ടാക്സിക്ക് 17 രൂപയുമാണ് അധികമായി നല്‍കേണ്ടത്.
Post Your Comments