തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ 30ന് പണിമുടക്കുന്നു. 24 മണിക്കൂറാണ് പണിമുടക്ക്.
Read Also : വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം: നിരവധി ഫയലുകള്‍ കത്തി നശിച്ചു
ഓട്ടോ ടാക്സി നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളില്‍ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇ-ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരിയില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി കണ്‍വീനര്‍ കെ.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.
Post Your Comments