
തിരുവനന്തപുരം : പണിമുടക്ക് മാറ്റിവെച്ചു. നാളെ അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ, ടാക്സി പണിമുടക്കാണ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് മാറ്റിവെച്ചത്. തൊഴിലാളി യൂണിയനുമായി നടത്തിയ ചര്‍ച്ചയിൽ അടുത്ത മാസം 20ന് മുന്‍പ് ചാര്‍ജ് വര്‍ദ്ധന പരിഗണിക്കാമെന്ന തീരുമാനത്തിലേക്കാണ് എത്തിയത്.
നിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കണം,ടാക്സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് അഡ്വാന്‍സ് ടാക്സ് അടയ്ക്കണമെന്ന നിബന്ധന റദ്ദാക്കുക, വര്‍ദ്ധിപ്പിച്ച ആര്‍.ടി.ഒ ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ സീലിംഗ് ഒരു ദിവസം വൈകിയാല്‍ 2000 രൂപ പിഴയീടാക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജൂലായ് നാലു മുതല്‍ വിവിധ സംഘടനകൾ അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Also read : നാളെ ഹർത്താൽ
Post Your Comments