ചെന്നൈ: സ്വച്ഛ് ഭാരതിന്റെ ബ്രാന്‍്ഡ് അംബാസിഡറായി രണ്ടാം ക്ലാസ്സുകാരി ഹനീഫ സാറ. വാഗ്ദാനം നല്കിയ ശൗചാലയം നിര്‍മ്മിച്ചു നല്‍കാത്തതിനെതിരെ സ്വന്തം പിതാവിനെതിരെ പോലീസില്‍ പരാതി നല്കി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ബാലികയാണ് സാറ. ഇതിനെ തുടര്‍ന്നാണ് നഗരസഭ സാറയെ നഗരസഭ സ്വച്ഛ്ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്. വെല്ലൂര്‍ ജില്ലയിലെ ആമ്പൂരിലുള്ള സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കുഞ്ഞു സാറ.
എല്‍.കെ.ജി.യില്‍ ഒന്നാംറാങ്ക് നേടിയാല്‍ ശൗചാലയം നിര്‍മിച്ചു നല്‍കാമെന്ന് പിതാവ് സാറയ്ക്ക് വാദഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ എല്‍.കെ.ജി. മുതല്‍ ഇതുവരെയും ഒന്നാംറാങ്ക് നേടിയിരുന്നെങ്കിലും പിതാവ് വാക്കുപാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി കഴിഞ്ഞ ദിവസം മാതാവിനൊപ്പമെത്തി പെണ്‍കുട്ടി ആമ്പൂര് വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതറിഞ്ഞ ജില്ലാ കളക്ടര്‍
സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം കുട്ടിയുടെ വീട്ടില്‍ ശൗചാലയം പണിയാന്‍ ഉത്തരവിട്ടു. ഇതിനൊപ്പം ആമ്പൂര് നഗരസഭ കുട്ടിയെ സ്വച്ഛഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കുകയും ചെയ്തു.
അതേസമയം വാക്കുപാലിക്കാത്ത പിതാവിനെ അറസ്റ്റ് ചെയ്ത് ശൗചാലയം പണിയുമെന്ന ഉറപ്പ് വാങ്ങണമെന്നായിരുന്നു സാറ പരാതിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം. പരാതി സ്വീകരിച്ച എസ്.ഐ. വളര്‍മതി ഇഹ്സാനുള്ളയെയും നഗരസഭ ആരോഗ്യവിഭാഗം അധികൃതരെയും വിളിച്ചുവരുത്തി. കൂലിത്തൊഴിലാളിയായ തന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് ഇഹ്സാനുള്ള വിശദീകരിച്ചു. തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് നഗരസഭയ്ക്ക് അപേക്ഷ നല്കാന് എസ്.ഐ. ഹനീഫയോട് നിര്‍ദേശിക്കുകയായിരുന്നു. ശൗചാലയത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ ദിവസം ആരംഭിച്ചു.
Post Your Comments