അഡ്ലെയ്ഡ്: പാരാഗ്ലൈഡിംഗില്‍ ചരിത്രനേട്ടം കുറിച്ച് നൂറ്റി രണ്ടു വയസുകാരിയായ മുത്തശ്ശി. തന്റെ 102ാം ജന്മദിനം ആഘോഷിക്കാന്‍ 16,000 അടി ഉയരത്തില്‍നിന്ന് ചാടിക്കൊണ്ടാണ് ഐറീന് ഒ’ഷിയ എന്ന് ഓസ്ട്രിയന്‍ ചരിത്രം കുറിച്ചത്. മുത്തശ്ശിയുടെ ആകാശച്ചാട്ടത്തിന് ഒരു സഹായിയും കൂടെയുണ്ടായിരുന്നു. ഇതോടെ ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും ഒ’ഷിയ മുത്തശ്ശി സ്വന്തമാക്കിയത്.
അതേസമയം ഒ’ഷിയ മുത്തശ്ശിയുടെ ഈ ആകാശച്ചാട്ടത്തിന് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതരെ സഹായിക്കാനുള്ള കാരുണ്യ സംഘടനയ്ക്കു പണം കണ്ടെത്താന്‍ കൂടിയാണ് മുത്തശ്ശി പാരാഗ്ലൈഡിംഗ് നടത്തിയത.് ഒ’ഷിയയുടെ മകള്‍ ഒരു വര്‍ഷം മുമ്പ് മോട്ടോര്‍ ന്യൂറോണ്‍ രോഗ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.അതേസമയം നൂറാം ജന്മദിനത്തിലാണ് മുത്തശ്ശി ആദ്യമായി ആകാശച്ചാട്ടം നടത്തിയത്.
മുത്തശ്ശിക്ക് ആകാശച്ചാട്ടത്തിന് സൗകര്യം ഒരുക്കി നല്‍കിയത് അഡ്ലെയ്ഡിലെ എസ്എ സ്കൈ ഡൈവിംഗ് കമ്പനിയാണ് മുത്തശ്ശിക്ക് ആകാശച്ചാട്ടത്തിന് സൗകര്യം ഒരുക്കി നല്‍കിയത്. മുത്തശ്ശിയെ പുറത്ത് വഹിച്ചുകൊണ്ട് ചാടിയത് ഇരുപത്തിനാലുകാരനായ ജെഡ് സ്മിത്താണ്.ബ്രിട്ടീഷുകാരനായ ബ്രൈസണ്‍ വില്യം വെര്‍ഡന്‍ ഹേസ് 2017 മേയില്‍ 101 വയസും 38 ദിവസവും പ്രായമുള്ളപ്പോള്‍ നടത്തിയ ആകാശച്ചാട്ടത്തിന്റെ റെക്കോഡാണ് ഒ’ഷിയ മുത്തശ്ശി തകര്‍ത്തത്.
Post Your Comments