മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്കാണ് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചത്. 230 അംഗ സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 114ഉം ബി.ജെ.പിക്ക് 109ഉം സീറ്റുകളുമാണ് ലഭിച്ചത്. 116 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി വ്യക്തമാക്കി.
https://youtu.be/VwNZ3zq7Mik
Post Your Comments