ഭോപ്പാല്‍ : മധ്യപ്രദേശിന് മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ അളിയന് തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം. മധ്യപ്രദേശില്‍ ശിവരാജ്സിങ് ചൗഹാന് ജനകീയനാണെങ്കിലും അളിയന് തീരെ ജനകീയനല്ലെന്നു തെളിഞ്ഞു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുശേഷം ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തിയ സഞ്ജയ് സിങ് മസാനി വാരാസിവനി മണ്ഡലത്തില്‍ നാലാമതായി. സംസ്ഥാനത്തു കോണ്‍ഗ്രസിന്റെ ഏറ്റവും ദയനീയ പ്രകടനങ്ങളിലൊന്ന്. സ്വതന്ത്ര സ്ഥാനാര്‍ഥി പ്രദീപ് അമൃതലാല്‍ ജയ്സ്വാളാണ് ഇവിടെ ജയിച്ചത്. ഭൂരിപക്ഷം 571. ബിജെപി രണ്ടാമതും ബിഎസ്പി മൂന്നാമതുമെത്തി.
Post Your Comments