തിരുവനന്തപുരം: ചലച്ചിത്ര പ്രമുഖരുടെ അധികഭൂമി കണ്ടുകെട്ടുമെന്ന് സർക്കാർ. ഇതിനായുള്ള നടപടികൾ തുടങ്ങി. കേരള ആർട്സ് ലവേഴ്സ് സോസിയേഷന്റെ നിവേദനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ
നിർദേശപ്രകാരമാണ് നടപടി. പരാതി മുഖ്യമന്ത്രി അഡീഷണൽ ചീഫ് സെക്രട്ടറി മുഖേന റെവെന്യു മന്ത്രിക്ക് കൈമാറി. മന്ത്രിയുടെ നിർദേശ പ്രകാരം ലാൻഡ് റവന്യു കമ്മീഷണർ ഇതിൽ തുടർ നടപടികൾ തുടങ്ങിയിട്ടുണ്ട്.
ഇതിനായി ആദ്യം സിനിമാക്കാരുടെ ഭൂവിവരം ശേഖരിക്കാനാണ് കലക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദേശം.
Post Your Comments