ചെറുതോണി: ബസില്‍ തലകറങ്ങി വീണ സ്ത്രീക്ക് വെള്ളം പോലും നല്‍കാതെ ബസുകാരുടെ ക്രൂരത. കട്ടപ്പന-കുമളി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ് തലകറങ്ങിയ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് വെള്ളം നല്‍കാതെ 15 കിലോമീറ്റര്‍ സര്‍വീസ് നടത്തിയത്.
തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം നടന്നത്. വണ്ടന്‍മേട്ടിനു മുമ്പുള്ള സ്റ്റോപ്പില്‍ നിന്നാണ് 55കാരിയായ സത്രീ ബസില്‍ കയറിയത്. എന്നാല്‍ ബസില്‍ തിരക്കുമൂലം ഇവര്‍ക്ക് ഇരിക്കാന്‍ സീറ്റ് കിട്ടിയിരുന്നില്ല. എന്നാല്‍ വണ്ടന്‍മേട്ടിലെത്തിയപ്പോള്‍ ഇവര്‍ തലകറങ്ങി വീഴുകയായിരുന്നു. എന്നാല്‍ ബസില്‍ സ്ത്രീ ബോധമറ്റ് കിടക്കുന്നത് കണ്ടിട്ടും ഇവരെ പിടിച്ചെഴുന്നേല്‍പ്പിക്കാനോ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാനോ ജീവനക്കാര്‍ തയ്യാറായില്ല.
അതേ സമയം ഇവര്‍ ബസില്‍ വീണ് കിടക്കുന്ന സമയത്തും ബസില്‍ യാത്രക്കാരെ കയറ്റാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. പിന്നീട് 15 കിലോമീറ്റര്‍ ഓടി കട്ടപ്പനയിലെത്തിയിട്ടും ഇവര്‍ സ്ത്രീയെ തിരിഞ്ഞു നോക്കിയില്ല. ഇതിനെതിരെ സംസാരിച്ച യാത്രക്കാരോടും ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും പറയുന്നു. തലകറങ്ങി വീണ സ്ത്രീയെ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
Post Your Comments