KeralaLatest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകൾ റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച മു​ത​ല്‍ 23 വ​രെ ചി​ല ട്രെ​യി​നു​ക​ള്‍ റദ്ദാക്കി. ച​ങ്ങ​നാ​ശേ​രി-​ചി​ങ്ങ​വ​നം പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാണ് ട്രെയിനുകൾ റദ്ദാക്കിയത്. ബാക്കിയുള്ളവ ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ക. ശ​ബ​രി, കേ​ര​ള എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ 22 വ​രെ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും. എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍, ചേ​ര്‍​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്ബല​പ്പു​ഴ, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പു​ണ്ടാ​യി​രി​ക്കും.

കൊ​ല്ലം- കോ​ട്ട​യം, കോ​ട്ട​യം- കൊ​ല്ലം പാ​സ​ഞ്ച​ര്‍, എ​റ​ണാ​കു​ളം കാ​യം​കു​ളം, കാ​യം​കു​ളം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- കാ​യം​കു​ളം പാ​സ​ഞ്ച​ര്‍, കാ​യം​കു​ളംം- എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം- ആ​ല​പ്പു​ഴ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ 23 വ​രെ പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി. കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു, എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു, എ​റ​ണാ​കു​ളം- കൊ​ല്ലം, കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി.

നാ​ഗ​ര്‍​കോ​വി​ല്‍ -മാം​ഗ​ലാ​പു​രം പ​ര​ശു​റാം, ക​ന്യാ​കു​മാ​രി-​മും​ബൈ ജ​യ​ന്തി, ബം​ഗ​ളു​രു-​ക​ന്യാ​കു​മാ​രി ഐ​ല​ന്‍​ഡ് എ​ക്സ്പ്ര​സു​ക​ള്‍ 22-ന് ​ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടും. കൊ​ച്ചു​വേ​ളി- ലോ​ക്മാ​ന്യ​തി​ല​ക് എ​ക്സ്പ്ര​സ് 13,16,20,23 തീ​യ​തി​ക​ളി​ലും കൊ​ച്ചു​വേ​ളി- ഡെ​റാ​ഡൂ​ണ്‍ വീ​ക്ക്ലി എ​ക്സ്പ്ര​സ് 14, 21 തീ​യ​തി​ക​ളി​ലും ക​ണ്ണൂ​ര്‍- തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് 13,14,15,17,18,20,21,22 തീ​യ​തി​ക​ളി​ലും ഹ​സ്ര​ത് നി​സാ​മു​ദീ​ന്‍- തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് 12,19 തീ​യ​തി​ക​ളി​ലും ഡെ​റാ​ഡൂ​ണ്‍- കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് 12,19 തീ​യ​തി​ക​ളി​ലും വി​ശാ​ഖ​പ​ട്ട​ണം- കൊ​ല്ലം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 14,21 തീ​യ​തി​ക​ളി​ലും ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും.

ക​ന്യാ​കു​മാ​രി -മും​ബൈ ജ​യ​ന്തി എ​ക്സ്പ്ര​സ് കൊ​ല്ല​ത്തി​നും ചി​ങ്ങ​വ​ന​ത്തി​നു​മി​ട​യി​ല്‍ 12,16,17,19,21,23 തീ​യ​തി​ക​ളി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടും. 13,14,15,18,20 തീ​യ​തി​ക​ളി​ല്‍ കൊ​ല്ല​ത്തി​നും ചി​ങ്ങ​വ​ന​ത്തി​നു​മി​ട​യി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടും. തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സ് 14-ന് 45 ​മി​നി​റ്റും 22-ന് 70 ​മി​നി​റ്റും ചെ​ങ്ങ​ന്നൂ​രി​ല്‍ പി​ടി​ച്ചി​ടും. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍- കൊ​ല്ലം സ്പെ​ഷ​ല്‍ കോ​ട്ട​യ​ത്ത് അ​ഞ്ചു മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button