
ന്യൂഡല്‍ഹി: സമൂഹ്യപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഒരേ രീതിയിലുളള ഭീഷണിയാണ് ഉണ്ടായിരിക്കുന്നതെങ്കില്‍ കേസുകളില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് സുപ്രീംകോടതി. സാമൂഹ്യപ്രവര്‍ത്തകരായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് സന്‍സാരെ, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, യുക്തിവാദി എം.എം കല്‍ബര്‍ഗി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട വാദം കേല്‍ക്കുകയായിരുന്നു കോടതി.
ജസ്റ്റീസുമാരായ യു.യു ലളിത്, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് നിര്‍ദേശം. നാല് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്താത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. ജനുവരി ആദ്യ ആഴ്ച കോടതിയില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments