KeralaLatest News

സി.എന്‍ ബാലകൃഷ്ണന്റെ നിര്യാണം: നഷ്ടമായത് ജേഷ്ഠ സഹോദരനെയെന്ന് ചെന്നത്തില

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സി.എന്‍.ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎന്‍ ബാലകൃഷ്ണന്റെ നിര്യാണത്തോടെ എനിക്ക് പാര്‍ട്ടിയിലെ ഏറ്റവും അടുത്തജേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും ചെന്നിട്ടല കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സിഎന്‍ ബാലകൃഷ്ണന്റെ നിര്യാണത്തോടെ എനിക്ക് പാര്‍ട്ടിയിലെ ഏറ്റവും അടുത്തജേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തൃശൂര്‍ ജില്ലയില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കുന്നതിനായി രാപകല്‍ കഷ്ടപ്പെട്ട നേതാവായിരുന്നു. ഖാദി പ്രസ്ഥാനം ,സഹകരണ മേഖല എന്നിങ്ങനെ കൈതൊട്ട മേഖലയെല്ലാം വിജയിപ്പിച്ചെടുക്കുകയായിരുന്നു. പൊതുപ്രവര്‍ത്തനത്തിന്റെ നല്ലൊരു പങ്കും തെരെഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കുമ്പോഴും യഥാര്‍ത്ഥ കിംഗ്മേക്കറായി മാറുകയായിരുന്നു.കെപിസിസി ഓഫീസ് ,കെ കരുണാകരന്‍ സ്മാരക മന്ദിരം ,പനമ്പള്ളി സ്മാരകം തുടങ്ങി തലയുയര്‍ത്തി നില്‍ക്കുന്ന പാര്‍ട്ടിയുടെ മന്ദിരങ്ങളില്‍ സിഎന്നിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

കെപിസിസി ട്രഷറര്‍ , ഡിസിസി അധ്യക്ഷന്‍ ,മികച്ച മന്ത്രി എന്നിങ്ങനെ പ്രവര്‍ത്തിക്കുമ്പോഴും താഴെത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി പോലും ആത്മബന്ധം പുലര്‍ത്തിയിരുന്നു. അംഗീകാരവും പദവിയുമൊക്കെ സിഎന്നിനെ തേടി എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്ക് ചേരുന്നു. കണ്ണീരോടെ ആദരാഞ്ജലികള്‍
Condolence
CNBalakrishnan

https://www.facebook.com/rameshchennithala/photos/a.829504060441435/2147563645302130/?type=3&__xts__%5B0%5D=68.ARBX3MZAdQPVky3hYoCClUlPOZEw49tPUeIS_pp9hBYy0l2ulmM76vnK_Zttiro0gRzcpeL-w4jYYkOil_DUvHROVISPo_FuMJSFwugORxIwucNgzasvRmuN6Sc8ZA1dM-ZlXekKxAHrRmUKy3FZjz0w7gUYKA8tQEjKDfawEvYHOSekso_Q9B3Hn5Gni6OyKrDMdoJs7LLzWlG-AEJpwMvNgenS9ZRWcjLfinckCYERGzGjHyZcI7F4nxvvxYmgAcpnFOByix6S2jDmoG2PuZuvsji7hnj78BZcGqfAThfCh_RzKhYiakgH1bQ2yxjWDiO-0hHmDd_M8LlhZHh7Ss9zxA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button