തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്കേറ്റ കനത്ത തോല്‍വി നരേന്ദ്രമോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. 2019 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മടങ്ങി വരുന്നു എന്നുള്ള സൂചനകളാണ് ബിജെപിയെ തറപറ്റിച്ചു കൊണ്ടുളള ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നതെന്നും ഉണ്ണിത്താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ …. അഹങ്കാരത്തിന് കയ്യും കാലും വെച്ചത് പോലെയായിരുന്നു നരേന്ദ്രമോദി. ആ നരേന്ദ്രമോദിയുടെ പതനത്തിന്റെ തുടക്കം ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും ബിജെപിയെ തറപറ്റിച്ചു കൊണ്ട് കോണ്‍ഗ്രസ് മുന്നിലെത്തിയിരിക്കുന്നു.
ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് സുപ്രധാന ദിവസമാണ്. ശ്രീ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ ഒരു വര്‍ഷക്കാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലിരുന്ന ശ്രീ രാഹുല്‍ ഗാന്ധിക്ക് അഭിമാനകരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുത്ത ഒരു ദിവസമാണ് ഇന്നെന്ന് പറയാം.
മാത്രമല്ല വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തിയായ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കാന്‍ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെ ഒരു കൂട്ടായ്മ ഇന്നലെ ഡല്‍ഹിയില്‍ നടന്നു. അതും ശ്രീ രാഹുല്‍ ഗാന്ധിയുടെ വിജയമായിട്ടുവേണം നമ്മുക്ക് കണക്കാക്കാന്‍. ചുരുക്കി പറഞ്ഞാല്‍ 2019 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മടങ്ങി വരുന്നു എന്നുള്ള സൂചനകളാണ് ബിജെപിയെ തറപറ്റിച്ചു കൊണ്ടുളള ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്.
നമ്മുടെ രാജ്യം മതേതരത്തിന്റെ പാതയിലൂടെ സഞ്ചരിക്കും എന്നുറപ്പായി കഴിഞ്ഞു. അത് കൊണ്ട് 2019ലേക്കുള്ള ഒരു ചൂണ്ടുപലകയായിട്ടാണ് ഇതിനെ കാണേണ്ടത്. ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാകയ്ക്ക് പിന്നില്‍ അണിനിരന്ന് വര്‍ഗ്ഗീയ ഫാസിസ്റ്റു ശക്തിയായ നരേന്ദ്രമോദിയുടെ ബിജെപിയെ തുരത്താനും അത് വഴി നമ്മുടെ രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും അഭങ്കുരം ഇന്ത്യയുടെ മണ്ണില്‍ നിലനിര്‍ത്തുവാനും കോണ്‍ഗ്രസിനെ സഹായിക്കണം.
https://www.facebook.com/rajmohanunnithaan/posts/1921314174830019
Post Your Comments