കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ വിവാദം ആളിക്കത്തുന്നു.അയാളെ കുറിച്ച് എനിയ്ക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് ഉണ്ണിത്താന്റെ സഹായിയും കോണ്‍ഗ്രസ് കൊല്ലം കുണ്ടറ ബ്ലോക്ക് സെക്രട്ടറിയുമായ പൃഥ്വിരാജും രംഗത്ത്.
രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇപ്പോള്‍ പരസ്പരം ചെളിവാരിയെറിയലുകള്‍ നടത്തുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത് പുറത്തുവന്നയുടനെ ആരോപണം നിഷേധിച്ചുകൊണ്ട് ഉണ്ണിത്താന്റെ സഹായി പൃഥ്വിരാജ് കുണ്ടറ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ ഇട്ട പോസ്റ്റാണ് വലിയ ചര്‍ച്ചയ്ക്ക് കാരണമായത്.
രാജ്മോഹന്‍ ഉണ്ണിത്താന്‍ തനിക്ക് അഞ്ചു ലക്ഷം രൂപ തരാനുണ്ടെന്ന് ഉണ്ണിത്താന്റെ നാട്ടുകാരനായ സഹായി പൃഥ്വിരാജ് പറയുന്നു. ഉണ്ണിത്താന്റെ അനുയായികള്‍ തന്റെ ഭാര്യയെ ഫോണില്‍ ഭീഷണിപ്പെടുത്തുകയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിച്ചശേഷം പൊലീസില്‍ പരാതി നല്‍കും. പണം തട്ടിയെന്ന പരാതി തെളിയിക്കാന്‍ നിന്നാല്‍ കുറെ വെട്ടിപ്പിന്റെ കഥകള്‍ തനിക്കും പറയേണ്ടിവരും. മൂന്ന് വര്‍ഷമായി ഉണ്ണിത്താന്റെ കൂടെയുണ്ട്. സ്വന്തം കാറില്‍ സ്വന്തം ചെലവിലാണ് ഉണ്ണിത്താനെ കൊണ്ടുനടന്നത്. അങ്ങനെയുള്ള തന്നെയാണ് അധിക്ഷേപിച്ചതെന്നും ഇയാളെ കാസര്‍കോടുകാര്‍ ഒരിക്കലും വിശ്വസിക്കരുതെന്നും എഫ്.ബി പോസ്റ്റിലുണ്ട്.
അതേസമയം പണം വെട്ടിച്ചുവെന്ന പരാതിയില്‍ മേല്‍പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ആളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
Post Your Comments