ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ കോണ്‍ഗ്രസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഒപ്പം ഇന്നത്തെ ജനവിധി മാനിക്കുന്നെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഛത്തിസ് ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
ഈ സംസ്ഥാനങ്ങളില്‍ ബി ജെ പി സര്‍ക്കാര്‍ വിശ്രമില്ലാതെയാണ് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
Post Your Comments