മോഡല്‍ ഓഫ് ദി ഇയര്‍ എന്നറിയപ്പെടാനുള്ള കഠിന പ്രയത്നത്തിലാണ് വിന്നി ഹാലോ. കഴിഞ്ഞ ദിവസം ഫാഷന്‍ അവാര്‍ഡുകളില്‍ പങ്കെടുക്കാന്‍ മെറ്റാലിക് ഗൗണ്‍ ധരിച്ചെത്തിയ ഹാലോ തന്നെയാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത്. 24 വയസുകാരിയായ വിന്നി ഹാലോ ത്വക്കിനെ ബാധിക്കുന്ന പാണ്ട് രോഗത്തിന് ഇരയാണ്. എന്നാല്‍ അതൊന്നും ഹാലോയെ ഒരിക്കലും തളര്‍ത്തിയില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് പുഞ്ചിരിച്ചുകൊണ്ട് തന്റെ കുറവിനെയും നിറവാക്കി മാറ്റിക്കൊണ്ട് ഹാലോ തല ഉയര്‍ത്തി തന്നെ നിന്നത്.
റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ എത്തിയ ഹാലോയെ ആരുമൊന്ന് നോക്കി നില്ക്കുമായിരുന്നു. തന്റെ ചുരുണ്ട മുടിയെ പോണിടെയ്ല് ചെയ്ത്, മനോഹരമായി അവള് അലങ്കരിച്ചിരുന്നു. മുഴുനീളന്‍ ഉടുപ്പും അതിനിണങ്ങുന്ന വലിയ കമ്മലും ഹലോയുടെ കുറവുകളെ മറച്ചു. അതിലുപരി ഹാലോയുടെ മുഖത്ത് പ്രകാശിച്ചിരുന്ന ആത്മവിശ്വാസമാണ് അവളെ കൂടുതല്‍ സുന്ദരിയാക്കിയത്. മിന്നി മറയുന്ന ആയിരം ഫ്ലാഷുകള്ക്കിടയിലും തല ഉയര്‍ത്തി നിന്ന ഹാലോ നിറഞ്ഞ സദസിനു മുന്നില്‍ പോസ് ചെയ്തപ്പോള്‍ ഹലോയുടെ ആത്മാവിശ്വസവും കഴിവും തന്നിലേക്ക് തന്നെ ഒതുങ്ങി പോകുന്ന ആയിരങ്ങള്‍ക്ക് മാതൃകയായിരുന്നു
Post Your Comments