ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് മിസോറാമില്‍ എം.എന്‍.എഫ് മുന്നേറ്റം. നോര്‍ത്ത് ഈസ്റ്റ് സൈഡില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ഏക സംസ്ഥാനമാണ് നഷ്ടമാകുന്നത്.40 അംഗ നിയമസഭയില്‍ എം.എന്‍.എഫ് 28സീറ്റുകളിലും കോണ്‍ഗ്രസ് 7 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മറ്റുള്ളവര്‍ രണ്ട് സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് മുന്‍തൂക്കം. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് ആവശ്യം.2008ല്‍ 32 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് മിസോറാമില്‍ 2013ല്‍ വിജയിച്ചത്.95 ശതമാനം ക്രിസ്തുമത വിശ്വാസികളുള്ള മിസോറാമില്‍ ബി.ജെ.പിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല.
https://youtu.be/f__lPcK8OqQ
Post Your Comments