ദുബായില്‍ മസാജിനായി വീട്ടുജോലിക്കാരെ
ദുബായ് : ദുബായില്‍ മസാജിനായി വീട്ടുജോലിക്കാരെ മുറിയിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 68കാരന് അറസ്റ്റിലായി. രണ്ട് വ്യത്യസ്ത ദിവസങ്ങളിലാണ് പീഡനശ്രമം നടന്നത്. തന്റെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന രണ്ട് ഫിലിപ്പൈന്‍ സ്ത്രീകളെയാണ് മസാജിനെന്നു പറഞ്ഞ് രാത്രിയില്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് 18നാണ് ഒരു യുവതി അല്‍-ബാഷ്റ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മാര്‍ച്ച് 17ന് ഇയാളുടെ വീട്ടിലെ ജോലി കഴിഞ്ഞ് പോകാനിറങ്ങുമ്പോള്‍ രാത്രിയില്‍ മസാജ് ചെയ്ത് തരുമോ എന്ന് ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ മസാജിനായി ഇയാളുടെ മുറിയില്‍ ചെന്നു എന്നും യുവതി പറയുന്നു. എന്നാല്‍ മുറിയിലേയ്ക്ക് കയറിയ ഉടന്‍ തന്നെ മുറി അടയ്ക്കുകയും തന്റെ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് യുവതി പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
ഇതേതുടര്‍ന്ന് ദുബായ് കോടതി ഇയാള്‍ക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിക്കുകയും, ജയില്‍ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു. മാത്രമല്ല മറ്റൊരു യുവതിയും സമാന സംഭവത്തില്‍ കേസ് കൊടുത്തിരുന്നു. ജനുവരി 25 നായിരുന്നു ഈ യുവതിയിയ്ക്ക് 68കാരനില്‍ നിന്നും സമാന സംഭവം ഉണ്ടായത്.
Post Your Comments