ഭോപ്പാല്‍•മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ്. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണറെ കാണും. കാണാന്‍ അനുമതി തേടി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എസ്.പിയുടെയും ബി.എസ്.പിയുടെയും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
അതേസമയം, മധ്യപ്രദേശിലെ അന്തിമഫലം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കോണ്‍ഗ്രസ് 113 സീറ്റിലും ബി.ജെ.പി 110 സീറ്റിലും മുന്നിട്ട് നില്‍ക്കുകയാണ്. ബി.എസ്.പിയ്ക്ക് രണ്ട് സീറ്റുകളും മറ്റുള്ളവര്‍ക്ക് 5 സീറ്റുകളുമുണ്ട്. 230 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. അന്തിമ ഫലം പുലര്‍ച്ചെയോടെ പുറത്തുവരുമെന്നാണ് കരുതുന്നത്.
Post Your Comments