തിരുവനന്തപുരം: തലസ്ഥാനത്ത് ബസിനുനേരെ കല്ലേറ്. നെയ്യാറ്റിന്‍കര പത്താം കല്ലിന് സമീപത്ത് വച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.
കഴിഞ്ഞദിവസം ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സംഗര്‍ഷത്തില്‍ ബസിന്റെ മുന്‍ഗ്ലാസ് കല്ലേറില്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Post Your Comments