Latest NewsTechnology

ജാഗ്രത; കുട്ടികളോട് ലെെംഗീക താല്‍പര്യമുളളവരുടെ ഇന്‍സ്റ്റഗ്രാമിലെ ചതിക്കുഴികള്‍

കുട്ടികളോട് ലെെംഗീക താല്‍പര്യമുളളവര്‍ ഇവര്‍ പീഡോഫിലുകള്‍ എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിലുളള താല്‍പര്യങ്ങളുളള ഇവര്‍ കുട്ടികളുടെ ബിക്കിനി ചിത്രങ്ങള്‍ ശേഖരിക്കുന്നതിനായി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒാസ്ട്രേലിയന്‍ മാധ്യമമായ ടെണ്‍ ഡെയ് ലിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ മോഷ്ടിക്കുന്നതിനായി ഇവര്‍ ഇന്‍സ്റ്റഗ്രാമിലെ ഒരു ഹാഷ്ടാഗിനെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. #toddler bikini എന്ന ഹാഷ് ടാഗാണ് ബിക്കിനി ചിത്രങ്ങള്‍ മോഷ്ടിക്കുന്നതിനായി ഇവര്‍ ഉപയോഗിക്കുന്നത്.

ബിക്കിനിയിലും നീന്തല്‍ വസ്ത്രങ്ങളിലും നില്‍ക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ #toddler bikini എന്ന ഹാഷ്ടാഗാണ് ഉപയോഗിക്കാറ്. ഈ ഹാഷ്ടാഗിനെ പിന്തുടര്‍ന്നാല്‍ ഈ വിഭാഗത്തിലുളള ചിത്രങ്ങള്‍ പീഡോഫിലുകള്‍ക്ക് കണ്ടെത്താനാവും. ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സെറ്റുകളിലും കുട്ടികളോട് ലെെംഗീക താല്‍പര്യമുളളവരുടെ ചാറ്റ് റൂമുകളിലേക്കുമാണ് പീഡോഫിലുകള്‍ എത്തിക്കുന്നതെന്നാണ് 10 ഡെയ് ലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രമില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

യൂട്യൂബിലേത് പോലെ ഇന്‍സ്റ്റഗ്രാമിലും കുട്ടികളുടെ സുരക്ഷക്കായി സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് എസ്.പി.സി.സി (നാഷണല്‍ സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു ചില്‍ഡ്രന്‍) ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ സുരക്ഷയാണ് പ്രധാനമെന്നും ഇത്തരത്തിലുളള നീക്കങ്ങല്‍ തടയുന്നതിനായുളള സംവിധാനം ഉടന്‍ നടപ്പില്‍ വരുത്തുമെന്നാണ് ഇന്‍സ്റ്റഗ്രം വാക്താവ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button