കൊല്‍ക്കത്ത•പുക കണ്ടതിനെത്തുടര്‍ന്ന് 136 യാത്രക്കാരുമായി പറക്കുകയായിരുന്ന ജയ്പൂര്‍-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനം അടിയന്തിരമായി കൊല്‍ക്കത്ത വിമാനത്താവളത്തിലിറക്കി. തിങ്കളാഴ്ചയാണ് സംഭവം. യാത്രക്കാ സുരക്ഷിതരാണെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.സി.എ ഉത്തരവിട്ടു.
പൈലറ്റ് വിമാനം അപകടത്തിലാകുമ്പോള്‍ നല്കുന്ന അവസാന സന്ദേശമായ ‘മേയ് ഡേ’ സന്ദേശം നല്‍കിയത് പരിഭ്രാന്തി പരത്തി. പ്രാറ്റ് ആന്‍ഡ് വൈറ്റ്നി എന്ജിന് കരുത്ത് പകരുന്ന ‘എയര്‍ബസ് എ320 നിയോ’ വിമാനം പൂര്‍ണ അടിയന്തിര സംവിധാനത്തോടെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറക്കിയത്. ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും റണ്‍വേയ്ക്ക് ഇരുവശവും തയ്യാറാക്കി നിര്‍ത്തിയിരുന്നു.
വിമാനം ലാന്‍ഡ് ചെയ്തയുടന്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ വഴി ഒഴിപ്പിച്ചു. VT-ITR രജിസ്ട്രേഷനിലുള്ള ഇന്‍ഡിഗോ വിമാനം പുക കണ്ടെത്തുമ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നും 45 മൈല്‍ അകലെയായിരുന്നു. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാണെന്ന് മനസിലാക്കിയ പൈലറ്റ് ‘മേയ് ഡേ’ സന്ദേശം നല്കിയ ശേഷം അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു.
നിലത്തിറക്കിയ വിമാനത്തിന് നേരത്തെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ക്യാബിനില്‍ പുകയുണ്ടായി എന്ന സംശയത്തെത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കുകയായിരുന്നുവെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ, ഇന്‍ഡിഗോയും ഗോ എയറും ഉപയോഗിക്കുന്ന പ്രാറ്റ് ആന്‍ഡ് വൈറ്റ്നി എന്ജിന് ഫിറ്റ് ചെയ്ത എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാറുകള്‍ പതിവായിരുന്നു.
Post Your Comments