കണ്ണൂര്‍: മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. മസ്കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് അനുമതി ലഭിച്ചത്. ഈ മാസവും അടുത്ത മാസവുമായി സര്‍വ്വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
കണ്ണൂരില്‍ നിന്ന് ബംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ സര്‍വ്വീസ് ആരംഭിച്ചു കഴിഞ്ഞു. ചെന്നൈയിലേക്കുള്ള സര്‍വ്വീസ് ഇന്ന് ആരംഭിക്കും അഞ്ച് രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താനാണ് ഗോ എയര്‍ അനുമതി തേടിയതെങ്കിലും മൂന്ന് രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവില്‍ അനുമതി നല്‍കിയത്.
Post Your Comments