തൃശൂര്‍ : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന് അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു.
ദീര്‍ഘ കാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്നു. കെ.പി.സി.സി ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് സി എന്‍ ബാലകൃഷ്ണന് ജയിച്ചത്. ഭാര്യ തങ്കമണി.
പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന് എഴുത്തച്ഛന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബര്‍ 18-നാണ് സി.എന്‍.ബാലകൃഷ്ണന് ജനിച്ചത്. 1963-ല്‍ തങ്കമണിയെ വിവാഹം കഴിച്ചു. 1952-ല്‍ സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസിലെത്തി. തുടര്‍ച്ചയായി 17 വര്‍ഷം തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കെപിസിസി ട്രഷററായിരുന്നു.
Post Your Comments