ഷില്ലോങ്: മിസോറാമില്‍ ചരിത്രത്തിലാദ്യമായ ഒരു ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. തുച്ച് വാങ് മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. മിസോറാമിലെ ഗോത്രവിഭാഗമായ ചക്മ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണിത്. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറാം എന്നതിനാല്‍ ഈ വിജയം ഏറെ നിര്‍ണായകമാണ്. ബിജെപി കേരള ഘടകം സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജേശഖരന്‍ ഗവര്‍ണായ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായതിന്റെ ആഹ്ളാദത്തിലാണ് ബിജെപി.
കോണ്‍ഗ്രസ് ദയനീയ പരാജയമാണ് മിസോറാമില്‍ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടുസീറ്റിലും തോറ്റു. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല പരാജയപ്പെട്ടത് കോണ്‍ഗ്രസിന് ഇരട്ടി പ്രഹരമായി. കാല്‍ നൂറ്റാണ്ടിലേറെയായി നിയമസഭാഗമായ തന്‍ഹാവ്‌ല തന്നെയായിരുന്നു കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തിയ അഞ്ചു വട്ടവും മുഖ്യമന്ത്രിയും. കോണ്‍ഗ്രസിനെ വടക്കുകിഴക്കന്‍ മേഖല പൂര്‍ണമായും കൈവിട്ടതിന്റെ പിന്നിൽ ബിജെപിയുടെ തന്ത്രം തന്നെയാണ്.
മിസോറാമില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷമായ എംഎന്‍എഫ് വന്‍ ഭൂരിപക്ഷത്തിലാണ് മിസോറാമില്‍ അധികാരത്തിലെത്തുന്നത്. ജയിച്ചത് എംഎന്‍എഫ് ആണെങ്കിലും ലക്ഷ്യം നേടിയത് ബിജെപിയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്്ചവെക്കുമ്പോള്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതെയാവുകയാണ്.
കോണ്‍ഗ്രസ് വിമുക്ത വടക്കുകിഴക്കന്‍ സംസ്ഥാനമെന്നതിനൊപ്പം മിസോറാമില്‍ താമര വിരിഞ്ഞ ആഹ്ളാദത്തിലാണ് ബിജെപി.കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പദം ഉപേക്ഷിച്ച രാഷ്ട്രീയത്തില്‍ സജീവമാവണമെന്ന ആവശ്യം ഈയിടെ ഉയര്‍ന്നിരുന്നു. മിസോറാം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നായിരുന്നു അഭ്യൂഹം. വടക്കു കിഴക്കന്‍ ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത്.
മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടമായത്.2008ല്‍ 34 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 2013ല്‍ 32 സീറ്റിലും. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് ദയനീയ പജായമാണുണ്ടായിരിക്കുന്നത്. ഇതാകട്ടെ, കോണ്‍ഗ്രസിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തു.
Post Your Comments