കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്ക് വഴി കുരുക്കിലാക്കി ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കപ്പക്കടവിലെ അര്ജുന്, കാസര്‍ഗോഡ് മുളിയാര്‍ സ്വദേശി വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾ ഫേസ്ബുക്ക് വഴിയാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായി പരിചയത്തിലായത്. പരിചയം മുതലെടുത്ത് അര്‍ജുനാണ് ആദ്യം ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഭീഷണി തുടര്‍ന്നപ്പോഴാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. സമാനമായ രീതിയില്‍ തന്നെയാണ് വിനോദും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിലൊരാള്‍ക്ക് 22ഉം രണ്ടാമത്തെയാള്‍ക്ക് 20ഉം വയസാണ് പ്രായം. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Post Your Comments