മധ്യപ്രദേശ്: മധ്യപ്രദേശില്‍ വീണ്ടും തെരഞ്ഞെടുപ്പ് ഫലം മാറി മറയുന്നു. അല്പം മുമ്പുവരെ ബിജെപിയെ പിന്തള്ളി കേവല ഭൂരിപക്ഷത്തിലേയ്ക്ക് കുതിച്ച കോണ്‍ഗ്രസ് വീണ്ടം താഴോട്ട്. 118 സീറ്റുകളില്‍ ലീസ് ഉയര്‍ത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ 107 സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്തുന്നത്. അതേസമയം ലീഡ് നിലയില്‍ 100ല്‍ താഴെ സീറ്റുകളില്‍ മാത്രം ലീഡ് നേടിയ ബിജെപി 114 സീറ്റുകളില്‍ ലീഡ് നില ഉയര്‍ത്തി. അവസാന നിമിഷങ്ങളില്‍ ബിജെപിക്ക് മധ്യപ്രദേശില്‍ ഭരണതുടര്‍ച്ചയുണ്ടാകുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതേസമയം ബിഎസ്പി 4ഉം മറ്റു പാര്‍ട്ടികള്‍ 5 സീറ്റുകളില്‍ മുന്നിട്ടു നില്ക്കുമ്പോള് ഇവരുടെ പിന്തുണ കോണ്‍ഗ്രസിന് കിട്ടുമോ എന്നും കാത്തിരുന്നു കാണേണ്ടതുണ്ട്.
Post Your Comments