Latest NewsIndia

രാജസ്ഥാനില്‍ രണ്ട് സീറ്റുകള്‍ സിപിഎമ്മിന്‌

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎംന് രണ്ട് സീറ്റുകളില്‍ വിജയം. ബദ്ര, ദുംഗ്രാ മണ്ഡലങ്ങളിലാണ് സിപിഎം വിജയിച്ചത്. ബദ്ര മണ്ഡലത്തില്‍ ബല്‍വാന്‍,ദുംഗ്രാ മണ്ഡലത്തില്‍ ഗിര്‍ധരിലാല്‍ എന്നിവരായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ആകെ 199 സീറ്റുകളുള്ള രാജസ്ഥാനില്‍ 28 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിച്ചത്. ഇതില്‍ ഏഴോളം സീറ്റുകളില്‍ നല്ല മത്സരം കാഴ്ചവയ്ക്കാനും സിപിഎമ്മിനായി.

2008ലാണ് സിപിഎം രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

എന്നാല്‍ 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. അതേസമയം അന്ന് സീറ്റുകളെല്ലാം തൂത്തുവാരിയ ബിജെപി ഇന്നത്തെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ രണ്ടാ സ്ഥാനത്താണുള്ളത്. 101 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരമ്പോള്‍ 71 സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ലീഡ് നിലനിര്‍ത്താനായുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button