ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പതനം പൂര്‍ണമായി. വടക്കുകിഴക്കന്‍ പാര്‍ട്ടിക്ക് അധികാരം അവശേഷിക്കുന്ന ഏക സംസ്ഥാനമായ മിസോറാമും കോണ്‍ഗ്രസിന് നഷ്ടമായി.കോണ്‍ഗ്രസ് രഹിത വടക്കു കിഴക്കന്‍ ഇന്ത്യയെന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കി ബി.ജെ.പി. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട്(എം.എന്‍.എഫ്) വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചതോടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് രഹിത വടക്കു കിഴക്കന്‍ ഇന്ത്യയെന്ന മുദ്രാവാക്യം യാഥാര്‍ഥ്യമായത്.
വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടമായത്. മേഘാലയയിലും നാഗാലാന്‍ഡിലും കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി. മണിപ്പൂരും അരുണാചലിലും താമര വിരിഞ്ഞു. ഇടത് കോട്ടയായ ത്രിപുര വരെ ബിജെപി പിടിച്ചടക്കി. ഇപ്പോള്‍ മലമുകളില്‍ കോണ്‍ഗ്രസിന്റെ അവസാന പിടിവള്ളിയായ മിസോറാമും നഷ്ടമായതോടെ മേഖലയില്‍ കോണ്‍ഗ്രസ് പൂര്‍ണമായി അധികാരത്തില്‍ നിന്ന് പുറത്തായി.
വര്‍ഷങ്ങളായി സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയിരുന്നു. മണിപ്പൂരിലും അരുണാചലിലും ബി.ജെ.പിയാണ് ഭരണകക്ഷി. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മേഘാലയയിലും നാഗലാന്‍ഡിലും ഘടകകക്ഷികളുമായി ചേര്‍ന്ന് ബി.ജെ.പി മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. അപ്പോഴും കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്ന മിസോറാം മാത്രം കൈപ്പിടിയിലൊതുങ്ങിയില്ല.
ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തെ പുറത്താക്കി മിസോറാമില്‍ എം.എന്‍.എഫ് അധികാരത്തില്‍ എത്തിയതോടെ ഒരുകാലത്ത് ബാലികേറാമലയായിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ബി.ജെ.പി ഉയര്‍ത്തിയ മുദ്രാവാക്യം വിജയിച്ചു.
Post Your Comments