ആസാം: വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 371 ബിജെപി സർക്കാർ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി അമിത് ഷാ. എന്നാൽ രാജ്യത്ത് നിന്നും അവസാന വിദേശിയേയും പുറത്താക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിച്ച നോർത്ത് ഈസ്റ്റേൺ കൗൺസിലിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുക്കളഞ്ഞത് പോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രത്യേക പദവി എടുത്തുകളയുമെന്നുള്ള പ്രചാരണങ്ങളെ അമിത് ഷാ തള്ളി. രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. ഗോത്രവർഗങ്ങളുടെ പൈതൃകം സംരക്ഷിക്കുകയാണ് അനുച്ഛേദം 371 ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
ALSO READ: കേന്ദ്ര സംഘം എത്തും; പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഏഴംഗ ടീം കേരളത്തിലേക്ക്
ബിജെപി സർക്കാരിന്റെ എൻആർസി നിലപാടിൽ മാറ്റമില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടെയാണ് അമിത് ഷാ ഗുവാഹത്തിയിലെത്തിയത്. നോർത്ത് ഈസ്റ്റേൺ കൗൺസിലിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗവർണർമാരും മുഖ്യമന്ത്രിമാരും പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദർശനത്തിൽ അസമിലെ ബിജെപി നേതൃത്വവുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
Post Your Comments