ഷിംല: മൂന്നിടത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അതിന്റെ സന്തോഷ നിമിഷങ്ങള്‍ ആഘോഷിക്കുകയാണ് രാഹുലിപ്പോള്‍ ഷിംലയില്‍. സഹോദരി പ്രിയങ്ക ഗാന്ധിയുടെ മക്കളോടൊപ്പമാണ് ആഘോഷം. ചൊവ്വാഴ്ചയാണ് രാഹുല്‍ ഷിംലയില്‍ എത്തിയത്. ബുധനാഴ്ച ദാബയിലെത്തി ചായയും മാഗിയും കഴിച്ച രാഹുലിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
വ്യാഴാഴ്ച ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ രാഹുലും കുടുംബവും സന്ദര്‍ശിച്ചു.ഇവിടുത്തെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കൊപ്പം ചെസ്സും കളിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്. ചാരാബ്രയില് നിര്‍മാണത്തിലുള്ള പ്രിയങ്ക ഗാന്ധിയുടെ വീട് കാണാനാണ് രാഹുല്‍ ഷിംലയിലെത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍.
രാഹുല്‍ ഗാന്ധി ഷിംലയില്‍ എത്തുമെന്ന് തനിക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് ഹിമാചല്‍ പ്രദേശ് പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര് സുഖു പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിനും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞക്കും ശേഷമാണ് രാഹുലിന്റെ ഷിംല സന്ദര്‍ശനം.
Post Your Comments