ലോകോത്തര സൂപ്പര്‍താരം ലയണല്‍ മെസിക്ക് വെല്ലുവിളിയുമായി മറ്റൊരു സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവന്റസ് സൂപ്പര്‍താരമായി തിളങ്ങുന്ന റൊണാള്‍ഡോ തനിക്കൊപ്പം ഇറ്റാലിയന്‍ ലീഗിലേക്ക് വരാനാണ് ബാഴ്സലോണ താരത്തെ വെല്ലുവിളിച്ചിരിക്കുന്നത്. സ്പെയിന് വിട്ട് ഇറ്റലിയില്‍ പോരാട്ടത്തിനിറങ്ങി മത്സരം ഒന്നുകൂടി ഉഷാറാക്കാനാണ് റൊണാള്‍ഡോയുടെ ആഗ്രഹം.
ലോകഫുട്ബോളിന്റെ നിയന്ത്രണം ഒരു ദശകത്തോളമായി മെസിയും, റൊണാള്‍ഡോയുമാണ് നിയമന്ത്രിക്കുന്നത്. ഇരുവരും അഞ്ച് തവണ വീതം ബാലണ്‍ ഡി’ഓര് പുരസ്കാരങ്ങള്‍ പങ്കിടുകയും ചെയ്തു. ഈ വര്‍ഷമാണ് ഈ മേധാവിത്വം തകര്‍ത്ത് ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഇതിഹാസം ലൂകാ മോഡ്രിക് ആ അവാര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
Post Your Comments